ഭൂവിവരവ്യവസ്ഥ
ഭൂപടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കമ്പ്യൂട്ടിംഗ് ആണ് ഭൂവിവരവ്യവസ്ഥ അഥവാ ജിയോഗ്രഫിക് ഇൻഫൊർമേഷൻ സിസ്റ്റം (ജി.ഐ.എസ്). ഒരു വിവരത്തെ, അനുബന്ധമായുള്ള സ്ഥലത്തിന്റെ കൂടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുക, വിശദീകരിക്കുക, ചിത്രീകരിക്കുക തൂടങ്ങിയവയാണ് ജി.ഐ.എസ് ഉമായി ബന്ധപ്പെടുന്ന പ്രവർത്തനങ്ങൾ.ഭൂമിയുടെ ഉപരിതല സവിശേഷതകളും സ്ഥാനീയ വിവരങ്ങളും ഒരു സർവറിൽ ഭൂപടങ്ങളായും വിവരങ്ങളായുംഉൾക്കൊള്ളിച്ച് സംഭരിച്ച് വയ്കുന്നു. ഈ ഡാറ്റാബേസിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുക, വിശകലനം ചെയുക ക്രോഡീകരിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നതിനായി തയാറാക്കിയ സാങ്കേതിക വിദ്യയെ ആണ് ഭൂവിവരവ്യവസ്ഥ എന്നു പറയുന്നത്. ചുരുക്കത്തിൽ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗപ്പടുത്തുന്നു. അനേക നാളുകൾകൊണ്ട് മാത്രം കണ്ടെത്തിയിരുന്ന വിശകലനങ്ങൾ ഇതുമൂലം നിമിഷനേരം കൊണ്ട് കണ്ടെത്താനാവും.
സാങ്കേതികം
സാങ്കേതികമായി, ജി.ഐ.എസ് ഉമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ രണ്ടായി തിരിക്കാം.- വിവരങ്ങളുടെ ശേഖരണവും ഭൂപടനിർമ്മാണവും
- വിവരങ്ങളുടെ അപഗ്രഥനവും ചിത്രീകരണവും
ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സ്ഥലാടിസ്ഥാനത്തിലുള്ള വിശകലനത്തിന് വിധേയമാക്കുന്നു. ജി.ഐ.എസ് അടിസ്ഥാനമാക്കുയുള്ള വിവരവിശകലനം ഉപയോഗപ്പെടുത്തുന്ന ഏതാനും മേഖലകൾ താഴെകൊടുക്കുന്നു.
- വിഭവ മാനേജ്മെന്റ്
- നികുതി പിരിക്കലും മാനേജ്മെന്റും
- ചരക്കുകളുടെ നീക്കം
- ജലവിതരണം, ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
സോഫ്റ്റ്വെയറുകൾ
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം
ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം ശൂന്യാകാശ അധിഷ്ഠിതമായ ആഗോള ഉപഗ്രഹ നാവികവിദ്യാ വ്യൂഹം ഭൂമിയിൽ എവിടെ നിന്നുകൊണ്ടും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും പ്രദാനം ചെയ്യുന്നു, ഇതിനായി നാലോ അതിലധികമോ നേർക്കാഴ്ചക്കു തടയില്ലാത്ത ജി.പി.എസ് ഉപഗ്രഹം ആവശ്യമാണ്. അമേരിക്കൻ ഐക്യനാടുകൾ വികസിപ്പിച്ചെടുത്ത ജി.പി.എസ് ഏതൊരാൾക്കും ഒരു ജി.പി.എസ്. സ്വീകരണി ഉപയോഗിച്ച് ചില സാങ്കേതിക കുറവോടെ (സൈനിക ആവിശ്യത്തിനായി മാറ്റിയിരിക്കുന്നു) സൗജന്യമായി ലഭ്യമാണ്.ജി.പി.എസ്. ആഗോള തലത്തിൽ സൈനീകം, സാധാരണ പൗരൻ, വാണിജ്യം എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്. ജി.പി.എസ്. സാമ്പത്തിക വളർച്ചക്ക്യും തൊഴിൽ വർദ്ധനവിനും ആക്കം കൂട്ടീ.
ചരിത്രം
ജി.പി.എസ്. ൻറെ രൂപകൽപന രണ്ടാം ലോക മഹായുദ്ധകാലത്ത് വികസിപ്പിച്ചെടുത്ത (ലോറൻ), (ഡെക്കാ നാവിഗേറ്റർ) സമാനമായിരുന്നു.ജി.പി.എസ്.നു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത് : 24 - 32 കൃത്രിമ ഉപഗ്രഹങ്ങൾ, നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നാലു ഭൗമ കേന്ദ്രങ്ങൾ പിന്നെ അന്തിമ ഉപഭോക്താവിന്റെ കയ്യിലുള്ള ജി.പി.എസ്. സ്വീകരണി. വിവിധ കൃത്രിമ ഉപഗ്രഹങ്ങൾ പ്രക്ഷേപിക്കുന്ന തരംഗങ്ങൾ സ്വീകരിച്ച് ജി.പി.എസ്. സ്വീകരണികൾ ത്രിമാന സ്ഥാനവും (അക്ഷാംശം, രേഖാംശം, ഉയരം) സമയവും നിർണ്ണയിക്കുന്നു.
No comments:
Post a Comment